തിരുവനന്തപുരം: കോഴി നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ധനമന്ത്രി കെ.എം മാണിക്ക് അനുകൂലമായി വിജിലന്‍സ് നിയമോപദേശകന് നിലപാട് സ്വീകരിച്ചെന്ന് ആക്ഷേപം. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. നിയമോപദേശകന് പി.കെ മുരളീകൃഷ്ണന്റെ മൊഴിയും
വിജിലന്‍സ് രേഖപ്പെടുത്തി.
മുരളീകൃഷ്ണന് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ വസ്തുതകള്‍ ബോധപൂര്‍വ്വം മറച്ചുവെച്ചത് മാണിയെ സഹായിക്കാനാണെന്ന് വിജിലന്‍സ് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മുരളീകൃഷ്ണന് പുനര്‍നിയമനം നല്‍കരുതെന്നും സര്‍ക്കാരിനോട് വിജിലന്‍സ് ആവശ്യപ്പെടും.
കോഴി നികുതി വെട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.കേസ് അട്ടിമറിക്കാനുളള സാദ്ധ്യത മുന്‍നിര്‍ത്തിയാണ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കുന്നത്.