ന്യൂഡല്‍ഹി: മുത്തലാഖ് അവസാനിപ്പിക്കണമെന്നത് മുസ്ലീം സ്ത്രീകളുടെ ആവശ്യമാണെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വെങ്കയ്യ നായിഡു. ഇക്കാര്യത്തില്‍ മുസ്ലീം സ്്ത്രീകള്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മുത്തലാഖ് അവസാനിപ്പിക്കണമെന്ന അഭിപ്രായത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണെന്നും വെങ്കയ്യ നായിഡു കൊച്ചിയില്‍ പറഞ്ഞു.
മുസ്ലീം രാജ്യങ്ങള്‍ പോലും ഉപേക്ഷിച്ച നിയമം മതേതര രാജ്യമായ ഇന്ത്യയില്‍ വേണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ തുല്യനീതി നടപ്പാക്കേണ്ടത്. ലിംഗസമത്വവും തുല്യനീതിയുമാണ് ഒരു മതേതര രാജ്യത്തിന് വേണ്ടതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. മുത്തലാഖ് സ്ത്രീവിരുദ്ധമാണ്. ലിംഗനീതിയെക്കുറിച്ചാണ് ഇപ്പോള്‍ സംസാരിക്കേണ്ടതെന്നും സ്ത്രീകള്‍ക്ക് വിവേചനം കല്‍പ്പിക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതിയല്ല മത തീരുമാനങ്ങളാണ് വലുതെന്ന് ചിലര്‍ പറഞ്ഞാല്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ അവലോകം അടക്കമുളള ഔദ്യോഗിക പരിപാടികള്‍ക്കാണ് വെങ്കയ്യ നായിഡു കൊച്ചിയില്‍ എത്തിയത്.