കൊച്ചി: മുന്‍ വിജിലന്‍സ് മേധാവി എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിക്കെതിരെ വിജിലൻസിന്റെ സത്യവാങ്മൂലം. എസ്.പി ആര്‍.സുകേശനെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലാണ് വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയത്.
ബാര്‍ കോഴ കേസില്‍ അന്വേഷണോദ്യോഗസ്ഥനായിരുന്ന എസ്.പി ആര്‍.സുകേശനെ ശങ്കർ റെഡ്ഡി മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു കാണിച്ചാണ് ഹൈക്കോടതിയില്‍ വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയത്. എസ്.പി ആര്‍.സുകേശനെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് പിന്നിലും ശങ്കര്‍ റെഡ്ഡിയാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കേസന്വേഷണത്തില്‍ സാക്ഷിമൊഴികളെ വിശ്വാസത്തിലെടുക്കാനും ഡി.ജി.പി തയ്യാറായിട്ടില്ല.
മാത്രമല്ല ശങ്കര്‍ റെഡ്ഡിയുടെ താൽപര്യപ്രകാരം റിപ്പോര്‍ട്ട് നല്‍കാനും അദ്ദേഹം സുകേശനെ നിര്‍ബന്ധിച്ചെന്നും പരാതിയിലുണ്ട്. എന്നാല്‍ വിജിലന്‍സ് സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ കളവാണെന്നാണ് ശങ്കര്‍ റെഡ്ഡിയുടെ നിലപാട്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. കേസുമായി ബന്ധമില്ലാത്തയാള്‍ സത്യവാങ്മൂലം നല്‍കിയത് സംശയാസ്പദമാണെന്നും അദ്ദേഹം ആരോപിക്കുന്നു.