ന്യൂഡല്‍ഹി: ചലച്ചിത്ര താരവും രാജ്യസഭാ അംഗവുമായ സുരേഷ് ഗോപി ബിജെപി അംഗത്വം എടുത്തു. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ കയ്യില്‍ നിന്നുമാണ് സുരേഷ് ഗോപി അംഗത്വം സ്വീകരിച്ചത്.
താന്‍ ഇത്രയും നാളും ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്നും ഇപ്പോള്‍ ഔദ്യോഗിക അംഗത്വം എടുക്കുക മാത്രമാണ് ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചടങ്ങില്‍ സന്തോഷ സൂചകമായി മധുരവിതരണവും നടത്തി.
നേരത്തെ കലാകാരന്മാരുടെ പട്ടികയിലാണ് സുരേഷ് ഗോപിയെ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 29നാണ് അദ്ദേഹം എംപിയായി സത്യപ്രതിജ്ഞ ചെയ്തത്.