കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം നടത്തുന്ന അക്രമങ്ങളെ ന്യായീകരിച്ച് ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ബ്രട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരത്തിന്റെ ഘട്ടത്തിലടക്കം ശക്തമായ ചെറുത്തുനില്‍പ് ഉണ്ടായിട്ടുളള മേഖലയാണ് കണ്ണൂരെന്ന് പി. ജയരാജന്‍ പറഞ്ഞു. ആ ചെറുത്തുനില്‍പ് സമൂഹത്തിന്റെ നിലനില്‍പിന് ആവശ്യമാണെന്നും പി. ജയരാജന്‍ കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരിലെ രാഷ്‌ട്രീയ അക്രമങ്ങള്‍ക്കെതിരേ സിപിഐ പ്രമേയം പാസാക്കിയതിനോടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയോടും പ്രതികരിക്കുകയായിരുന്നു പി. ജയരാജന്‍. ചെറുത്തുനില്‍പുകള്‍ ആവശ്യമാണെന്നും ആക്രമണങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാതെ സഹിക്കുക എന്നത് കേരള സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്ക് യോജിച്ചതല്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ നടക്കുന്നത് അക്രമത്തിനെതിരായ പ്രതികരണമാണെന്ന തരത്തില്‍ പതിവ് ന്യായങ്ങള്‍ നിരത്താനും പി. ജയരാജന്‍ മറന്നില്ല. അക്രമത്തെയും നിരോധനങ്ങളെയും അടിച്ചമര്‍ത്തലുകളെയും അടിമ മനോഭാവത്തോടുകൂടി കണക്കാക്കുന്ന ജനങ്ങള്‍ അല്ല ഇവിടെയുളളതെന്നും ജയരാജന്‍ പറയുന്നു.
കണ്ണൂരിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയരുമ്പോള്‍ ഇത്തരം പ്രതികരണങ്ങളിലൂടെ പി. ജയരാജനെപ്പോലുളളവര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. അനുയായികളെ കൂടുതല്‍ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതാണ് ജയരാജന്റെ പ്രസ്താവനയെന്നും കൊലപാതക രാഷ്‌ട്രീയത്തിനുളള പരസ്യമായ ആഹ്വാനമാണിതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലെ അക്രമം നിയമസഭയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായ ദിവസം ത്‌ന്നെയാണ് ജയരാജന്റെ വിവാദ പ്രസ്താവനയും.