കണ്ണൂര്‍: പ്രമുഖ കവിയും നിരൂപകനും തപസ്യ കലാസാഹിത്യവേദി സംസ്ഥാന രക്ഷാധികാരിയുമായ പ്രഫ. മേലത്ത് ചന്ദ്രശേഖരന്‍ അന്തരിച്ചു. രാവിലെ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. എഴുപത്തിരണ്ട് വയസ്സായിരുന്നു.
ദീര്‍ഘകാലം പയ്യന്നൂര്‍ കോളേജ് മലയാളവിഭാഗം മേധാവിയായി പ്രവര്‍ത്തിച്ചു. ആത്മപുരാണം, അപൂര്‍ണം, മദ്ധ്യാഹ്നസ്വപ്‌നങ്ങള്‍, സൂര്യജന്യം തുടങ്ങിയ നിരവധി കവിതാസമഹാരങ്ങളും നിരൂപണ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.
തപസ്യയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷനാണ്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, മയില്‍പീലി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.