ന്യൂഡൽഹി : ഡൽഹിയിലെ മാലിന്യപ്രശ്നത്തിൽ എ എ പി സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം . മാലിന്യ പ്രശ്നത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സർക്കാരിന് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി . എപ്പോഴും മറ്റുള്ളവരെ കുറ്റം പറഞ്ഞ് കൈകഴുകാൻ സർക്കാരിനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
മാലിന്യ പ്രശ്നത്തിൽ നിന്ന് എം എൽ എ മാരെ ഒഴിവാക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പാണ് അത് ചെയ്യേണ്ടതെന്നും സർക്കാർ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. എന്നാൽ എം എൽ എ മാർക്ക് അങ്ങനെ മാറി നിൽക്കാൻ കഴിയില്ലെന്നും ബോധവത്കരണം നടത്തിക്കൂടേയെന്നും കോടതി ചോദിച്ചു.
മാലിന്യകൂമ്പാരം ജനങ്ങളെ കൊലയ്‌ക്ക് കൊടുക്കുമ്പോൾ മറ്റുള്ളവരെ പഴിചാരി ഇരിക്കുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ബന്ധപ്പെട്ട അധികാരികളോടൊപ്പം എത്രയും പെട്ടെന്ന് മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനും സുപ്രീം കോടതി നിർദ്ദേശിച്ചു.