തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിതാ നായര്‍ വി.എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു. വി.എസിന്റെ ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസിലെത്തിയാണ് സരിത വി.എസിനെ കണ്ടത്.
താന്‍ പറഞ്ഞതെല്ലാം സത്യമെന്ന് തെളിയിക്കുന്നതാണ് സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ ബെംഗലൂരു കോടതി വിധിയെന്ന് സരിത പറഞ്ഞു. ബെംഗലൂരുവില്‍ വിചാരണ നടന്നതുകൊണ്ടാണ് കേസില്‍ നീതിപൂര്‍വ്വമായ വിധി വന്നത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം പരിഹാസ്യമാണെന്ന് അവര്‍ പറഞ്ഞു.
കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലെ ഒപ്പ് വ്യാജമാണോയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും സരിത ആവശ്യപ്പെട്ടു. ഭരണ പരിഷ്കാര കമ്മീഷന് അദ്ധ്യക്ഷയായ വി.എസിനെ എന്തിനാണ് കണ്ടതെന്ന് ഉള്‍പ്പടെയുളള കാര്യങ്ങള്‍ സരിത വ്യക്തമാക്കിയില്ല.