ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിൽ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടി ഇന്നു മുതൽ ആരംഭിയ്‌ക്കും. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദ്രുതകർമ്മസേനയെ നിയോഗിച്ചിട്ടുണ്ട്.
എന്നാൽ മരുന്നു നൽകിയതോടെ രോഗം കുറഞ്ഞു വരുന്നതായി കർഷകർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ താറാവുകളിൽ മറ്റു രോഗങ്ങളും പടരുന്നതായി സംശയമുയർന്ന സാഹചര്യത്തിൽ താറാവുകളെ നിരീക്ഷിച്ച് വരികയാണ്.
ആലപ്പുഴ ജില്ലയിൽ, നീലംപേരൂർ, തകഴി, രാമങ്കരി പഞ്ചായത്തുകളിലായി അഞ്ചിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. താറാവുകളെ കൊല്ലുന്നതിനായി ഇരുപതു പ്രത്യേക സംഘങ്ങളെ നിയോഗിക്കാൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.