തിരുവനന്തപുരം: ജേക്കബ് തോമസിനു പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിജിലൻസിനു നിരക്കാത്തതൊന്നും ജേക്കബ് തോമസ് ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ പദവിയിൽ നിന്നു പുകച്ചു പുറത്തു ചാടിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്ഥാനത്തിരിക്കരുതെന്ന് ആഗ്രഹിക്കുന്ന ചില ശക്തികളാണ് ഇതിനു പിന്നിലെന്നും പിണറായി ആരോപിച്ചു. ഇവർക്ക് വഴങ്ങിക്കൊടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാമിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ വിജിലൻസിനു തെറ്റു പറ്റിയിട്ടുണ്ടെന്നു സമ്മതിച്ച മുഖ്യമന്ത്രി ഇതു സംബന്ധിച്ച് അദ്ദേഹം നൽകിയ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും പറഞ്ഞു.