ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായ പ്രകോപനം സൃഷ്ടിച്ച് പാകിസ്ഥാന്‍. ആര്‍എസ് പുരയിലും ഹിരാനഗറിലും കത്വ സെക്ടറിലും ഉള്‍പ്പെടെ കനത്ത വെടിവെയ്പാണ് നടന്നത്. കത്വയിലും ആര്‍എസ് പുരയിലും രാവിലെയും വെടിവെയ്പ് തുടരുകയാണ്.
കത്വയില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉള്‍പ്പെടെയാണ് പ്രയോഗിച്ചത്. രാവിലെ 7.20 ഓടെ ഉണ്ടായ ആക്രമണത്തിന് ഉചിതമായ രീതിയില്‍ തിരിച്ചടിച്ചതായി ബിഎസ്എഫ് അറിയിച്ചു. മെന്ദാര്‍ സെക്ടറില്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷമായ ആക്രമണമാണ് പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇവിടുത്തെ വീടുകള്‍ക്ക് ഉള്‍പ്പെടെ കനത്ത നാശഷ്ടം ഉണ്ടായിരുന്നു.
നുഴഞ്ഞുകയറ്റശ്രമങ്ങളും അതിര്‍ത്തിയിലെ സംഘര്‍ഷവും വര്‍ധിച്ച സാഹചര്യത്തില്‍ കശ്മീരില്‍ സിആര്‍പിഎഫും അതീവ ജാഗ്രതയിലാണ്. കൂടുതല്‍ ചെക്‌പോയിന്റുകള്‍ സ്ഥാപിച്ച് പരിശോധന ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. തീവ്രവാദ ആക്രമണങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് നടപടി.