കൊച്ചി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിവിധ ക്ഷേത്ര പ്രസ്ഥാനമായ കേരള കായിക വേദിയുടെ രണ്ടാമത് ജീജാഭായി പുരസ്കാരം ജിമ്മി ജോർജ്ജിന്റെ അമ്മ മേരി ജോർജ്ജിന് സമ്മാനിക്കും . കായിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രതിഭകളുടെ അമ്മമാർക്ക് നൽകുന്ന പുരസ്കാരമാണ് ജീജാഭായി പുരസ്കാരം
കായിക രംഗത്ത് മികവ് തെളിയിക്കുന്ന രീതിയിൽ പ്രതിഭകളെ വാർത്തെടുക്കുന്ന കുടുംബത്തെ വിശിഷ്യ അമ്മയെ ആദരിക്കുക എന്നതാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്ന സന്ദേശം .കഴിഞ്ഞ തവണ ഒളിമ്പ്യൻ പി ടി ഉഷയുടെ അമ്മ ടി വി ലക്ഷ്മിയ്ക്കാണ് പുരസ്കാരം ലഭിച്ചത് .
21-)0 വയസ്സിൽ അർജുന അവാർഡ് നേടിയ വോളിബോൾ താരം യശ:ശരീരനായ ജിമ്മി ജോർജ്ജ് , ദ്രോണാചാര്യ പുരസ്കാരം നേടിയ ബോബി ജോർജ്ജ് എന്നിവർ മേരി ജോർജ്ജിന്റെ മക്കളാണ് . എറണാകുളത്ത് ഒക്ടോബർ 30 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും . ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് ജെ നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും.