ന്യൂയോർക്ക് : ഐക്യരാഷ്‌ട്രസഭ ആദ്യമായി ദീപാവലി ആഘോഷിച്ചു . യു എൻ ആസ്ഥാനം ദീപാവലി ആശംസകളാൽ അലംകൃതമാക്കിയാണ് ആദ്യ ദീപാവലി ആഘോഷം നടന്നത് .
ഐക്യരാഷ്‌ട്രസഭയിലെ ഭാരത പ്രതിനിധി സയ്യദ് അക്ബറുദ്ദീനാണ് ട്വിറ്ററിലൂടെ വിവരം അറിയിച്ചത് . 2014 ഡിസംബർ 29 ന് പാസാക്കിയ പൊതുസഭ പ്രമേയത്തിലാണ് ദീപാവലി ആഘോഷത്തെ യു എൻ അംഗീകരിച്ചത് . അന്നേ ദിവസം സമ്മേളനങ്ങൾ നടത്തരുതെന്നും പ്രമേയത്തിൽ നിർദ്ദേശിച്ചിരുന്നു.
ഈ വർഷം മുതൽ ദീപാവലി ഐച്ഛിക അവധിയായി പ്രഖ്യാപിച്ചതിനു പുറമേയാണ് യു എന്നിന്റെ ദീപാവലി ആഘോഷവും നടന്നത്. അന്ധകാരത്തിന് മേൽ വെളിച്ചത്തിന്റെ , നിരാശയ്‌ക്ക് മേൽ പ്രതീക്ഷയുടെ , അജ്ഞതയുടെ മേൽ ജ്ഞാനത്തിന്റെ , തിന്മയുടെ മേൽ നന്മയുടെ വിജയം ഉദ്ഘോഷിക്കുന്ന ആഘോഷമാണ് ദീപാവലിയെന്ന് യു എൻ പൊതുസഭ അദ്ധ്യക്ഷൻ പീറ്റർ തോംസൺ ദീപാവലി സന്ദേശത്തിൽ ആശംസിച്ചു.
Lighting up.@UN lights up for #Diwali for 1st time. pic.twitter.com/xX1tY5Vxrq
— Syed Akbaruddin (@AkbaruddinIndia) October 30, 2016