ശ്രീനഗർ : കശ്മീരിലെ കുപ്വാരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. വനമേഖലയിലാണ് ഏറ്റുമുട്ടൽ . ഭീകരരുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സൈന്യം തെരച്ചിൽ നടത്തിയതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത് .
കഴിഞ്ഞ സെപ്റ്റംബർ 29 ന് പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ തുടർന്ന് പാക് പിന്തുണയോടെയുള്ള തീവ്രവാദി ആക്രമണങ്ങൾ താഴ്വരയിൽ ശക്തമാണ് . എന്നാൽ സൈന്യത്തിന്റെ അവസരോചിതമായ പ്രവർത്തനമാണ് ഭീകരരെ നിലയ്‌ക്ക് നിർത്തുന്നത് .
അതിർത്തിയിൽ പാകിസ്ഥാൻ നടത്തുന്ന വെടി നിർത്തൽ ലംഘനത്തിനും ഇന്ത്യ ശക്തമായ ഭാഷയിലാണ് മറുപടി നൽകുന്നത് . ഇന്നലെ നാല് പാക് സൈനിക പോസ്റ്റുകൾ ശക്തമായ ആക്രമണത്തിൽ ഭാരതം നശിപ്പിച്ചിരുന്നു . നിരവധി പാക് സൈനികർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.