കോയിൽവാർ: സമ്പൂർണ്ണ മദ്യനിരോധനം നിലനിൽക്കുന്ന ബിഹാറിൽ പതിനേഴു കാർട്ടൺ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി നാലു പേർ അറസ്റ്റിലായി. ഭോജാപ്പൂർ ജില്ലയിലെ കോയിൽവാർ റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
ഹരിയാനയിൽ നിന്നും സംസ്ഥാനത്തേക്കു വിദേശമദ്യം ട്രെയിനിൽ കടത്തുകയായിരുന്നു ഇവരെന്ന് പൊലീസ് സൂപ്രണ്ട് ക്ഷേത്രനീൽ സിംഗ് പറഞ്ഞു. ബിഹാറിലെ എക്സൈസ് ആക്ട് 2016 പ്രകാരം മദ്യം ഉത്പാദിപ്പിക്കുന്നതോ, സൂക്ഷിക്കുന്നതോ, കടത്തിക്കൊണ്ടു പോകുന്നതോ, വാങ്ങുന്നതോ, വിപണനം ചെയ്യുന്നതോ ഉപയോഗിക്കുന്നതോ നിരോധിച്ചിട്ടുള്ളതാണ്.
പത്തു വർഷം മുതൽ ജീവപര്യന്തം വരെ തടവോ, ഒരു ലക്ഷം മുതൽ പത്തു ലക്ഷം വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.