തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം തുടർച്ചയായി മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. തുലാവർഷത്തിന് ആരംഭം കുറിച്ചു കൊണ്ട് സംസ്ഥാനത്തിന്റെ മിക്കയിടങ്ങളിലും ഇന്നലെ മഴ ലഭിച്ചു. നവംബർ രണ്ടു വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാദ്ധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.
തുലാവർഷം സാധാരണ തോതിൽ ലഭിക്കുമെന്നാണ് സൂചനയെങ്കിലും, കേരളത്തിൽ മഴലഭ്യത കുറവായിരിക്കുമെന്നാണ് നിരീക്ഷണം. തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിൽ 34 ശതമാനം കുറവാണ് ലഭിച്ചത്. ഈ സാഹചര്യത്തിൽ സംസ്ഥാനം വരൾച്ചാഭീതിയിലായിരുന്നു. അതേസമയം തുലാവർഷത്തിന്റെ ആരംഭം സംസ്ഥാനത്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.