ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വർഗീയ കലാപം. 15 ക്ഷേത്രങ്ങൾ തകർത്തു. 200ഓളം വീടുകളും തകർത്തു. ക്ഷേത്രങ്ങളിലും ഹൈന്ദവരുടെ വീടുകളിലും കൊള്ള. 150 ലേറെ പേർക്ക് ആക്രമണത്തിൽ പരിക്ക്. മക്ക മസ്ജിദിനെ അധിഷേപിച്ച് ഫേസ് ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്നാണ് കലാപമുണ്ടായത്.
മക്ക മസ്ജിദിനു മുകളിൽ ഭഗവാൻ ശിവന്റെ ചിത്രം എഡിറ്റ് ചെയ്ത് ഹിന്ദുവായ ഒരു മത്സ്യതൊഴിലാളി ഫേസ് ബുക്കിൽ പോസ്റ്റിട്ടതാണ് പ്രകോപനത്തിനു കാരണം. ഇതിനെ തുടർന്ന് ബംഗ്ലാദേശിലെ തീവ്ര മുസ്ലീം സംഘടനകളായ ഹെഫ്‌ജാതെ ഇസ്ലാം, അഹ്ലെ സുന്നത്ത് എന്നീ സംഘടനകൾ ബ്രഹ്മൻബാറീയ ജില്ലയിലെ നാസിർ നഗറിൽ രണ്ട് വ്യത്യസ്ഥ റാലി സംഘടിപ്പിച്ചു. പ്രകോപനപരമായ പോസ്റ്റിട്ടയാളെ തൂക്കികൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു റാലി. റാലിക്ക് ശേഷമാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
ബംഗ്ലാദേശിലെ 15 ക്ഷേത്രങ്ങൾ കലാപകാരികൾ തകർത്തു. 9 ഓളം വിഗ്രഹങ്ങൾ ചിന്നഭിന്നമാക്കി. 100 ഓളം ഹൈന്ദവ കുടുംബങ്ങളും 5 ക്ഷേത്രങ്ങളും കലാപത്തിന്റെ മറവിൽ കൊള്ളയടിക്കപ്പെട്ടു. 200 വീടുകളും 10 ഓളം കച്ചവട സ്ഥാപനങ്ങളും തകർത്തു. 150 പേർക്ക് കലാപത്തിൽ പരിക്കു പറ്റി. വ്യാപക അക്രമങ്ങളരങ്ങേറിയിട്ടും ബംഗ്ലാദേശ് പൊലീസ് 15 പേരെ മാത്രമാണ് ഇതു വരെ അറസ്റ്റ് ചെയ്തിരിക്കുന്നന്നത്.
ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ പൊലീസ് അർസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിപ്പിച്ചു. കലാപത്തിന്റെ ദൃശ്യങ്ങൾ പുറത്തു വിടുന്നതിനും വിലക്കുണ്ട്. ഇസ്ലാമിനെ വിമർശിക്കുന്ന ബ്ലോഗർമാർക്കും സാഹിത്യകാരന്മാർക്കും ഹിന്ദു സന്യാസികൾക്കുമെതിരെ ക്രൂരമായ അക്രമമാണ് ബംഗ്ലാദേശിൽ കഴിഞ്ഞ കാലങ്ങളായി അരങ്ങേറുന്നത്.