ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. രജൗരി, സാമ്പ മേഖലകളിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവരില്‍ രണ്ട് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു.
ആദ്യം വെടിവെപ്പ് നടത്തിയ പാക് സൈന്യം പിന്നീട് മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ച് ആക്രമണം ശക്തിപ്പെടുത്തുകയായിരുന്നെന്ന് അതിര്‍ത്തി രക്ഷാ സേന ഡിഐജി ധര്‍മേന്ദ്ര പരീഖ് പറഞ്ഞു.
ദീര്‍ഘദൂര, ഹ്രസ്വദൂര മോര്‍ട്ടാര്‍ ഷെല്ലുകളാണ് പാക് സൈന്യം ഉപയോഗിച്ചത്. ഇന്ത്യന്‍ സൈന്യവും ബിഎസ്എഫും ശക്തമായി തിരിച്ചടിച്ചു.