കൊച്ചി: ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ചെന്ന പരാതിയില്‍ കൊച്ചിയില്‍ മൂന്നുപേര്‍ പൊലീസ് പിടിയില്‍. അതേസമയം കേസില്‍ പൊലീസ് അന്വേഷിക്കുന്ന മരട് നഗര സഭാ വൈസ് ചെയര്‍മാനും കൗണ്‍സിലറും ഒളിവിലെന്ന് ആക്ഷേപം. നെട്ടൂര്‍ സ്വദേശിയായ ഷുക്കൂറിന്റെ പരാതിയിലാണ് കോണ്‍ഗ്രസ് നേതാവ് ആന്റണി ആശാംപറമ്പിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തത്.
നെട്ടൂര്‍ സ്വദേശിയായ ഷുക്കൂറിന്റെ പരാതി പ്രകാരമാണ് പനങ്ങാട് പൊലീസ് കേസെടുത്തത്. 2013 മെയില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതി. കേസില്‍ ഭരതന്‍ ഷിജു, ഓട്ടോ അബി, റംഷാദ് എന്നിവരെ ഇന്ന് പൊലീസ് പിടികൂടി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. അതേ സമയം കേസിലെ ഒന്നാം പ്രതിയായ മരട് നഗരസഭാ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്റണി ആശാന്‍പറമ്പിലും നഗരസഭാ കൗണ്‍സിലര്‍ ജിംസണ്‍ പീറ്ററും ഒളിവില്‍ പോയതായാണ് വിവരം.
രാവിലെ ഇരുവരും ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തതായും അറിയുന്നു. ഐ.എൻ.ടി.യു.സി പ്രവര്‍ത്തകനായ ഷുക്കൂറിനെ ഗുണ്ടാസംഘം തട്ടിക്കൈാണ്ടുപോയി നഗ്നനാക്കി മര്‍ദ്ദിക്കുകയും മകനെ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.