കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ വിചാരണ ഇന്ന് ആരംഭിയ്‌ക്കും. ജിഷയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആസാം സ്വദേശി അമീറുൾ ഇസ്ലാമാണ് വിചാരണ നേരിടുന്നത്. കേസിൽ മൊഴി നൽകിയ സാക്ഷിയേയും കൊലയ്‌ക്കുശേഷം പ്രതി ഇറങ്ങിപ്പോകുന്നതു കണ്ട ആളെയുമാണ് വിസ്തരിക്കുന്നത്.
കൊല ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ചുകയറൽ, മാനഭംഗപ്പെടുത്തൽ, ഗുരുതരമായി മുറിവേൽപിക്കൽ, തടഞ്ഞുവയ്‌ക്കൽ, തെളിവു നശിപ്പിക്കൽ, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. ഇതുകൂടാതെ, ദളിത് പീഡന നിരോധന നിയമത്തിലെ കുറ്റവും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ 28 നാണ് ജിഷ കൊലചെയ്യപ്പെടുന്നത്.