മലപ്പുറം: മലപ്പുറം കളക്ടറേറ്റ് വളപ്പിലെ സ്ഫോടനം അന്വേഷിക്കാൻ എൻഐഎ സംഘമെത്തി. ഡിവൈഎസ്പി വി. അബ്ദുൾ ഖാദറിന്റെ നേതൃത്വത്തിലുള്ള 5 അംഗ സംഘമാണ് അന്വേഷണത്തിനായി എത്തിയത്.
നേരത്തെ കൊല്ലം വെസ്റ്റ് സിഐ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും മലപ്പുറത്ത് എത്തിയിരുന്നു. കൊല്ലം സ്ഫോടനവുമായി മലപ്പുറത്ത് നടന്ന സ്ഫോടനത്തിന് സാമ്യമുണ്ടെന്ന് സംഘം വ്യക്തമാക്കി. കൊല്ലത്ത് ഉപയോഗിച്ച വസ്തുക്കൾ തന്നെയാണ് മലപ്പുറത്തും ഉപയോഗിച്ചതെന്നും ഇവർ സൂചിപ്പിച്ചു.
അതേസമയം, സ്ഫോടനം നടന്ന മലപ്പുറം സിവില്‍ സ്റ്റേഷനില്‍ സിസിടിവി ഉള്‍പ്പെടെ നിരീക്ഷണ സംവിധാനങ്ങളില്ല. പ്രതികളെ കണ്ടെത്താനുള്ള നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയായേക്കും.