മുംബൈ : ഭാരതത്തിലെ മുൻ സർക്കാരുകൾ ബലൂചുകളെ നിരാശപ്പെടുത്തിയെന്ന് ഖദ്രി ബലോച്. ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് തങ്ങളെ പിന്തുണച്ചിട്ടുള്ളതെന്നും അതിന് തങ്ങൾ എന്നും നന്ദിയുള്ളവരായിരിക്കുമെന്നും ഖദ്രി ബലോച് വ്യക്തമാക്കി. മുംബൈ പ്രസ്ക്ളബ്ബിൽ നടന്ന മുഖാമുഖം പരിപാടിയിലാണ് ഖദ്രിയുടെ പ്രസ്താവന.
സ്വാതന്ത്ര്യത്തിന് വേണ്ടി ഏതു രീതിയിലും പോരാടുമെന്നും വേണ്ടി വന്നാല്‍ അതിനായി ആയുധങ്ങള്‍ ഉപയോഗിക്കാനും തയ്യാറാണെന്ന് ഖദ്രി കൂട്ടിച്ചേര്‍ത്തു. പാക്കിസ്ഥാന്‍ ബലൂചിസ്ഥാനെതിരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്നു, സ്ത്രീകളെ തട്ടി കൊണ്ട് പോയി ബലാത്സംഗത്തിന് ഇരയാക്കുന്നു, കൂടാതെ കുട്ടികളെ കൊലപ്പെടുത്തുന്നെന്നും ഖദ്രി പറഞ്ഞു. ചൈനയുടെ വരവോടെ പീഡനങ്ങള്‍ വര്‍ദ്ധിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
ബലൂചിസ്ഥാനിലെ വിഷയങ്ങൾ ആഭ്യന്തര പ്രശ്നമാണെന്ന് പാകിസ്ഥാൻ എവിടെയും വ്യക്തമാക്കിയിട്ടില്ല . എന്നിട്ടും ഭാരതം മാത്രമാണ് ഇടപെട്ടത്. ഐക്യരാഷ്‌ട്രസഭയുടെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. വിദേശ പണം കൊണ്ട് ഭീകരത വളർത്തുന്ന പാകിസ്ഥാനെ പരോക്ഷമായി സഹായിക്കുകയാണിതെന്നും ഖദ്രി കൂട്ടിച്ചേർത്തു.