കണ്ണൂർ: കഴിഞ്ഞ നാല്‍പത് വര്‍ഷമായി സൈനികര്‍ക്ക് ഒരു റാങ്ക്-ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തവരാണ് ഡല്‍ഹിയിലെ വിമുക്തഭടന്റെ ആത്മഹത്യയെ രാഷ്‌ട്രീയ മുതലെടുപ്പിനായി വിവാദമാക്കാന്‍ ശ്രമിക്കുന്നതെന്ന് പൂര്‍വ്വസൈനിക് സേവാ പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ കേണല്‍ രാംദാസ്.
അര്‍ഹരായ 99 ശതമാനം പേര്‍ക്കും ഒരു റാങ്ക്-ഒരു പെന്‍ഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍ ബാങ്കിലെ സാങ്കേതിക കാരണം മൂലമുണ്ടായ ഒരു വീഴ്ചയാണ് സുബേദാര്‍ രാംകിഷന്‍ ഗ്രേവാളിന്റെ ആത്മഹത്യക്കിടയാക്കിയതെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പിന്നില്‍ രാഷ്‌ട്രീയ താത്പര്യമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.