മാനന്തവാടി: വയനാട്ടില്‍ സിപിഎം-സിപിഐ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. മാനന്തവാടിയിലായിരുന്നു സംഘര്‍ഷം. പോലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
എല്‍ഡിഎഫ് ഭരിക്കുന്ന മാനന്തവാടി നഗരസഭയുടെ കീഴില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് സിപിഐ നടത്തിയ മുന്‍സിപ്പാലിറ്റി മാര്‍ച്ചിനിടയിലാണ് സംഘര്‍ഷം ഉണ്ടായത്. എല്ലാ കച്ചവടക്കാരെയും ഒഴിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് സിപിഐയുടെ പരാതി.
മാര്‍ച്ച് തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ കുറുവടികളുമായി എത്തിയതോടെ ഇരുകൂട്ടരും നടുറോഡില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. മാനന്തവടി എസ്‌ഐ വിനോദ്, അഡീഷണല്‍ എസ്‌ഐ അബ്ദുല്ല എന്നിവര്‍ ഉള്‍പ്പെടെയുളളവര്‍ക്കാണ് പരിക്കേറ്റത്.
ഇരു പാര്‍ട്ടികളും തമ്മില്‍ ജില്ലയില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന തര്‍ക്കമാണ് പരസ്യമായ സംഘര്‍ഷത്തില്‍ എത്തിയത്.