അഹമ്മദാബാദ് : എട്ടു വയസ്സുള്ള പെൺകുട്ടിയെ കടിച്ചുകൊന്ന പുലിക്ക് ദാരുണാന്ത്യം. സൂറത്തിലാണ് സംഭവം . പുലിയെ ഗ്രാമവാസികൾ തീ കൊളുത്തിക്കൊല്ലുകയായിരുന്നു.
കഴിഞ്ഞ നവംബർ ഒന്നിനാണ് നിതിക എന്ന എട്ടുവയസ്സുകാരിയെ പുലി കടിച്ചു കൊന്നത് . കളിക്കാൻ വീട്ടിൽ നിന്ന് പുറത്തു പോയ കുട്ടിയെ പുലി കൊല്ലുകയായിരുന്നു. അതിനു ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടി കൂട്ടിലാക്കി.
എന്നാൽ രോഷാകുലരായ ഗ്രാമവാസികൾ കൂടിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. അക്രമികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.