ന്യൂഡൽഹി : 22 മലയാളികൾ ഇസ്ളാമിക് സ്റ്റേറ്റിന്റെ ഭാഗമായി ഭീകര പ്രവർത്തനം നടത്തുന്നുണ്ടെന്ന് പിടിയിലായ മലയാളി ഭീകരൻ സുബഹാനിയുടെ വെളിപ്പെടുത്തൽ. ഇവരുൾപ്പെടെ അറുപതിലധികം ഇന്ത്യക്കാർ ഐ എസിലുണ്ടെന്നും സുബഹാനി . അഫ്ഗാനിസ്ഥാനിലാണ് മലയാളികൾ യുദ്ധം ചെയ്യുന്നതെന്നും ഇയാൾ വെളിപ്പെടുത്തി.
ഇസ്ളാമിക് സ്റ്റേറ്റിന്റെ ആസ്ഥാനമായി കരുതപ്പെടുന്ന റഖയിലാണ് ഭൂരിപക്ഷം ഇന്ത്യക്കാരുമുള്ളത് . ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വന്നതോടെ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സുബഹാനിയുടെ മൊഴിയനുസരിച്ച് കൂടുതൽ ഭീകരരും കുടുംബങ്ങളും റഖയിലേക്ക് വരുന്നത് ഇറാഖി സേന തടഞ്ഞിട്ടുണ്ട് .
ഫ്രഞ്ചുകാരനായ അബു സുലൈമാൻ അൽ ഫ്രാൻസിസി നേതാവായിട്ടുള്ള ഉമർ ഇബ്നു ഖാതിബ് ഖാതിബ എന്ന ഗ്രൂപ്പിലായിരുന്നു താൻ . എ കെ 47 തോക്കുകളും ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും ഉപയോഗിക്കാൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ വ്യക്തമാക്കി. ആയോധനമുറകളിലും യുദ്ധനീക്കങ്ങളിലും തനിക്ക് പരിശീലനം ലഭിച്ചതായും ഇയാൾ വ്യക്തമാക്കി.
കഴിഞ്ഞമാസമാണ് തമിഴ്നാട്ടിലെ തിരുനെൽ വേലിയിൽ നിന്ന് സുബഹാനിയെ എൻ ഐ എ അറസ്റ്റ് ചെയ്തത്.