ന്യൂഡൽഹി: അതിർത്തിയിൽ പാക് ആക്രമണം രൂക്ഷം. വെടിവെപ്പിൽ 2 ബിഎസ്എഫ് ജവാൻമാർ വീരമൃത്യു വരിച്ചു. ഷെല്ലാക്രമണത്തിൽ രണ്ട് ഗ്രാമീണർക്കും പരിക്കേറ്റു.
നിയന്ത്രണരേഖയിലേ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്കു നേരേ യാതൊരു പ്രകോപനവും കൂടാതെ പാകിസ്ഥാൻ റേഞ്ചേഴ്സ് മോർട്ടാർ ഷെല്ലാക്രമണം നടത്തുകയായിരുന്നു. അതിർത്തി രക്ഷാ സേന ശക്തമായി തിരിച്ചടിച്ചു.
മേഖലയില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ പാക് സൈന്യം നടത്തിയ വിവിധ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ എട്ടു ജവാന്മാരും എട്ട് ഗ്രാമവാസികളും കൊല്ലപ്പെട്ടിരുന്നു.