ന്യൂഡൽഹി : ബംഗ്ളാദേശിലെ ഹിന്ദു വിരുദ്ധ കലാപത്തിൽ ആശങ്കയറിയിച്ച് വിദേശകാര്യമന്ത്രി സുഷമസ്വരാജ് . വിഷയത്തിൽ ഷേഖ് ഹസീന സർക്കാരുമായി ഉടൻ ബന്ധപ്പെടാൻ ബംഗ്ളാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.
ബംഗ്ളാദേശിലെ ഹിന്ദു സമൂഹത്തിന്റെ സുരക്ഷയിലും സംരക്ഷണത്തിലും ഇന്ത്യയുടെ ആശങ്ക അറിയിക്കാനാണ് നിർദ്ദേശം .ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഹിന്ദു വിരുദ്ധ കലാപത്തിൽ നിരവധി ക്ഷേത്രങ്ങളും വീടുകളും തകർക്കപ്പെട്ടിട്ടുണ്ട്.
കലാപം രൂക്ഷമായതോടെ പ്രദേശത്തെ ഹിന്ദുക്കൾ മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു. ഒക്ടോബർ 30 ന് നടന്ന കലാപത്തിൽ പങ്കെടുത്ത 33 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ അറസ്റ്റ് ചെയ്ത കലാപകാരികളുടെ എണ്ണം 44 ആയി