തൃശൂര്‍: സിപിഎമ്മുകാരാണെങ്കില്‍ എന്തുമാകാമെന്ന സ്ഥിതിയാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നിലയ്ക്കാണെങ്കില്‍ ക്രമസമാധാനത്തില്‍ കേരളം ഏറ്റവും പിന്നിലാകുമെന്നും രമേശ് ചെന്നിത്തല തൃശൂരില്‍ പറഞ്ഞു.
വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാനുളള നീക്കങ്ങള്‍ സിപിഎമ്മിന്റെ ഉന്നതതലങ്ങളില്‍ നടക്കുന്നുണ്ട്. ജൂണിയര്‍ ഐപിഎസ് ഉദ്യോഗസ്ഥയെ കേസ് ഏല്പിച്ചത് അതിന്റെ ഭാഗമാണ്. പരിചയസമ്പന്നരല്ലാത്തവരെയാണ് അന്വേഷണം ഏല്പിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും ഇരയുടെ പേര് വെളിപ്പെടുത്തിയ കെ. രാധാകൃഷ്ണനെതിരേ കേസ് എടുക്കാത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.