കൊച്ചി : തുറവൂരിൽ അനാഥാശ്രമത്തിലെ അന്തേവാസിയുടെ വിവാഹച്ചടങ്ങിൽ പോലീസ് തേർവാഴ്ച . പ്രതിയെ പിടിക്കാനെന്ന പേരിൽ വിവാഹച്ചടങ്ങിലെത്തിയ കുത്തിയതോട് എസ് ഐ അഭിലാഷാണ് വിവാഹച്ചടങ്ങ് അലങ്കോലമാക്കുകയും സദ്യയ്ക്ക് വച്ചിരുന്ന ഭക്ഷണ സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തത്.
ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവിനെ എസ് ഐ വിവാഹപ്പന്തലില്‍ വച്ച് മര്‍ദ്ദിച്ച് അറസ്റ്റ് ചെയ്തു കൊണ്ടുപോയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. യുവാവിനെതിരെ ആരോ പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു എസ്ഐയുടെ വാദം. മര്‍ദ്ദനത്തില്‍ അവശനായ യുവാവുമായി പോലീസ് സ്റ്റേഷനിലേക്ക് പോയ എസ്ഐ സിവില്‍ ഡ്രസില്‍ തിരിച്ചെത്തി വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരോട് ആക്രോശിച്ചടുത്ത പോലീസുദ്യോഗസ്ഥനോട് പ്രതികരിച്ച അഭിഭാഷകന് കൂടിയായ ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ പി.രാജേഷിന്റെ മുഖത്തിടിച്ചു.
തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ എസ്ഐയേയും സംഘത്തെയും തടഞ്ഞുവയ്ക്കുകയായിരുന്നു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പോലീസ് വിവാഹത്തിനായൊരുക്കിയ ഭക്ഷണവും, കസേരകളും നശിപ്പിച്ചു. അടിയേറ്റ് രാജേഷിന്റെ കവിളെല്ല് പൊട്ടിയിട്ടുണ്ട്. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തുറവൂരില്‍ പ്രകടനം നടത്തി.
പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് ചേർത്തല താലൂക്കിൽ ഇന്ന് ആർഎസ്എസിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുകയാണ്. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് ചേർത്തല ഡിവൈഎസ്പി ഓഫിലേക്ക് ആർഎസ്എസ്-ബിജെപി പ്രവർത്തകർ മാർച്ച് നടത്തും.