മുംബൈ: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ജയവന്തിബെൻ മേത്ത അന്തരിച്ചു. 78 വയസായിരുന്നു. പുലർച്ചെ 1.30ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് മുംബൈയിലെ ശിവജി പാർക്ക് ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ.
വാജ്പേയ് മന്ത്രിസഭയിലെ ഊർജ സഹമന്ത്രിയായിരുന്ന ജയവന്തിബെൻ മേത്തയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ അനുശോചനമറിയിച്ചു.