ന്യൂഡല്‍ഹി: പാര്‍ട്ടി പറഞ്ഞാല്‍ ഏതുവെല്ലുവിളിയും ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഹുല്‍ പാര്‍ട്ടി അദ്ധ്യക്ഷനാകണമെന്ന് പ്രവര്‍ത്തക സമിതി ഏകകണ്ഠമായി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം. ഇക്കാര്യം രാഹുല്‍ പ്രവര്‍ത്തകസമിതിയെ അറിയിച്ചു.
ഇതാദ്യമായാണ് പാര്‍ട്ടി പ്രവര്‍ത്തകസമിതി ഒറ്റക്കെട്ടായി രാഹുലിനോട് അദ്ധ്യക്ഷസ്ഥാനമേറ്റെടുക്കാന് ആവശ്യപ്പെടുന്നതെന്നും ഈ നിര്‍ദ്ദേശം സോണിയാ ഗാന്ധിയെ അറിയിക്കുമെന്നും യോഗത്തിന് ശേഷം എകെ ആന്റണി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ നടന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുലാണ് അദ്ധ്യക്ഷത വഹിച്ചത്. അനാരോഗ്യത്തെ തുടര്‍ന്ന് സോണിയ യോഗത്തിലെത്താത്ത സാഹചര്യത്തിലാണ് ആദ്യമായി രാഹുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ അദ്ധ്യക്ഷത വഹിക്കുന്നത്.