ന്യൂഡല്‍ഹി: രാഷ്ട്രത്തിനായി അക്ഷീണം ജാഗ്രതയോടെ പ്രവര്‍ത്തിച്ച നേതാവാണ് എല്‍.കെ അദ്വാനിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുതിര്‍ന്ന നേതാവായ അദ്വാനിയുടെ എണ്‍പത്തിയൊന്‍പതാം ജന്മദിനത്തില് നല്കിയ ആശംസാസന്ദേശത്തിലാണ് രാഷ്ട്രത്തിനായി അദ്ദേഹം നല്കിയ സേവനങ്ങളെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചത്.
ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. ഭാരതത്തിലെ സമുന്നത നേതാക്കളില്‍ ഒരാളാണ് അദ്വാനിയെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. അദ്വാനിക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നേരാനും പ്രധാനമന്ത്രി മറന്നില്ല.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുളള നേതാക്കളും കേന്ദ്രമന്ത്രിമാരും അദ്വാനിക്ക് ആശംസകള്‍ നേര്‍ന്നു.