തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനക്കേസിൽ ഇരയുടെ പേരു വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണനെതിരേ യെച്ചൂരിക്കു പിന്നാലെ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും.
കെ.രാധാകൃഷ്ണൻ ഇരയുടെ പേരു വെളിപ്പെടുത്താൻ പാടില്ലായിരുന്നുവെന്നും ഇതു സംബന്ധിച്ച് യെച്ചൂരിയുടെ നിലപാടു തന്നെയാണ് പാർട്ടി സംസ്ഥാനനേതൃത്വത്തിനെന്നും കോടിയേരി വ്യക്തമാക്കി. അന്വേഷണം നടത്തുന്നതിന് പാർട്ടിക്ക് ലഭ്യമായിട്ടുളള മാർഗ്ഗനിർദ്ദേശമനുസരിച്ചു മാത്രമേ സാധിക്കുകയുളളൂവെന്നും കോടിയേരി പറഞ്ഞു.
വിഷയത്തിൽ കെ.രാധാകൃഷ്ണനെതിരേ പി.ബി അംഗം വൃന്ദ കാരാട്ടും രംഗത്തെത്തിയിരുന്നു. അതേസമയം സംസ്ഥാനനേതൃത്വത്തിൽ പലരും കെ.രാധാകൃഷ്ണനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.