കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലുണ്ടായ സ്ഫോടനത്തില്‍ 32 ഇന്ത്യന്‍ സമാധാനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ഐക്യരാഷ്ട്രസഭയുടെ ഭാഗമായ സമാധാനസേനാംഗങ്ങള്ക്കാണ് പരിക്കേറ്റത്. പടിഞ്ഞാറന്‍ ഗോമയിലെ കീഷെറോയിലായിരുന്നു സംഭവം.
സ്ഫോടനത്തില്‍ ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ സേനാംഗങ്ങള്‍ വ്യായാമത്തിന്റെ ഭാഗമായി ഓടാന്‍ പോകുമ്പോഴായിരുന്നു സംഭവമെന്ന് യുഎന്‍ അറിയിച്ചു. സമാധാന സേനയിലെ മൂന്ന് പേര് കൊല്ലപ്പെട്ടതായി പ്രദേശവാസികള്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും യുഎന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കോംഗോയില്‍ യുഎന്നിന്റെ 18,000 ത്തോളം സമാധാന സേനാംഗങ്ങളാണ് ഉളളത്. ആഭ്യന്തരകലാപത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് യുഎന്‍ സമാധാനസേനയുടെ സേവനം കോംഗോയില്‍ ഏര്‍പ്പെടുത്തിയത്.