തിരുവനന്തപുരം: അഞ്ഞൂറിന്റെയും, ആയിരത്തിന്റെയും കറൻസികൾ അസാധുവാക്കിക്കൊണ്ടുളള കേന്ദ്രസർക്കാർ തീരുമാനത്തോട് വിയോജിപ്പുമായി സംസ്ഥാനസർക്കാർ.
പുതിയ തീരുമാനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കളളപ്പണം സൂക്ഷിക്കുന്നത് നോട്ടായല്ലെന്നും, അത് വിദേശത്താണെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനസർക്കാർ നാളെ പണമിടപാടുകൾ നടത്തില്ലെന്നും, ട്രഷറികൾ പ്രവർത്തിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കേന്ദ്രസർക്കാരിന്റെ നാടകീയമായ നീക്കത്തിന് വൻ ജനസ്വീകാര്യതയാണ് ലഭിക്കുന്നത്. കളളപ്പണം തടയുന്നതിനുളള കേന്ദ്രസർക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്തുകൊണ്ടുളള അഭിപ്രായങ്ങളും, ട്രോളുകളും സോഷ്യൽ മീഡിയയിൽ അടക്കം തരംഗം സൃഷ്ടിക്കുകയാണ്. കളളപ്പണക്കാർക്കെതിരേ കേന്ദ്രസർക്കാരിന്റെ സർജിക്കൽ സ്ട്രൈക്ക് തന്നെയാണ് പുതിയ നീക്കമെന്നാണ് സാമ്പത്തിക വിദഗ്‌ദ്ധർ ഉൾപ്പെടെയുളളവർ വിലയിരുത്തുന്നത്.
കേന്ദ്രസർക്കാരിന്റെ ധീരമായ തീരുമാനമെന്നാണ് റിസർവ് ബാങ്ക് ഗവർണർ ഊർജ്ജിത് പട്ടേൽ പുതിയ നീക്കത്തെ വിശേഷിപ്പിച്ചത്.