ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെതിരേ അമേരിക്കയില്‍ പ്രതിഷേധ പ്രകടനങ്ങള്‍. ട്രംപിനെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്ന പ്രതിഷേധങ്ങളില്‍ അദ്ദേഹത്തെ പ്രസിഡന്റായി അംഗീകരിക്കാനാകില്ലെന്ന് ഉള്‍പ്പെടെ എഴുതിയ പ്ലക്കാര്‍ഡുകളും കാണാമായിരുന്നു.
ബോസ്റ്റണ്‍, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി, ഓക്‌ലാന്‍ഡ് തുടങ്ങിയിടങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ നടന്നു. മിഡ്ടൗണ്‍ മാന്‍ഹാട്ടണിലെ ട്രംപ് ടവറിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ന്യൂയോര്‍ക്കിലെ യൂണിയന്‍ സ്‌ക്വയറിന് മുന്നില്‍ വൈകിട്ട് ആറ് മണിയോടെ സംഘടിച്ച പ്രതിഷേധക്കാര്‍ പ്രകടനവും നടത്തി.
സംഭവത്തോട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതികരിച്ചിട്ടില്ല. തങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് എതിരല്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അമേരിക്കന്‍ പൗരത്വമുളള കുടിയേറ്റ വിഭാഗക്കാരായിരുന്നു പ്രതിഷേധത്തില്‍ കൂടുതലും പങ്കെടുത്തതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.