കൊച്ചി: മാറാട് കൂട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോടതി. സിബിഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. അന്വേഷണത്തെ ഹൈന്ദവ സംഘടനകൾ സ്വാഗതം ചെയ്തു.
ജസ്റ്റിസ് തോമസ്.പി.ജോസഫ് സര്‍ക്കാരിന് മുന്‍പ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്‍ശയനുസരിച്ച് രണ്ടാം മാറാട് കലാപത്തിനു പിന്നിലെ തീവ്രവാദബന്ധം പ്രത്യേക കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
കേസുമായി ബന്ധപ്പെട്ട രേഖകളെല്ലാം സർക്കാർ സിബിഐക്ക് കൈമാറണമെന്നും അന്വേഷണത്തിന് എല്ലാ സഹായവും നൽകണമെന്നും കോടതി ഉത്തരവിട്ടു.