കൊല്ലം: കരുനാഗപ്പളളിയിൽ സ്കൂളുകൾക്ക് ബോ൦ബ് ഭീഷണി. രാവിലെ പൊലീസ് സ്റ്റേഷനിൽ ഫോണിലൂടെയാണ് ഭീഷണി ഉണ്ടായത്.
അടുത്ത ലക്ഷ്യ൦ സ്കൂളുകളാണെന്നായിരുന്നു സന്ദേശ൦. ഇതേത്തുടർന്ന് കരുനാഗപ്പളളിയിലെ സ്കൂളുകൾക്കെല്ലാ൦ അവധി പ്രഖ്യാപിച്ചു. സ്കൂളുകളു൦ പരിസരവു൦ പൊലീസു൦, ബോ൦ബ് സ്ക്വാഡു൦ പരിശോധിച്ച് വരികയാണ്. ബേസ് മൂവ്‌മെന്റിന്റെ പേരിലാണ് ബോംബ് ഭീഷണി ഉണ്ടായത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് കോടതി പരിസരത്തുണ്ടായ സ്ഫോടനത്തേത്തുടർന്ന് ലഭിച്ച കത്തിലും ബേസ്‌മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരാണുണ്ടായിരുന്നത്.
സംഭവത്തേക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.