ഇസ്ലാമാബാദ്: അതിഗംഭീര നീക്കം, ഇന്ത്യ ഉടൻ വികസിത രാജ്യമാകും, ഇത്തരം ഒരു പ്രധാനമന്ത്രി ഞങ്ങൾക്കില്ലാതെ പോയല്ലോ….. ഭാരതത്തിൽ കളളപ്പണത്തിനും, കളളനോട്ടിനും തടയിടുന്നതിനായി 500,1000 രൂപ നോട്ടുകൾ പിൻവലിച്ചുകൊണ്ടുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കത്തോട് പാകിസ്ഥാൻ ജനതയുടെ പ്രതികരണം ഇങ്ങനെയാണ്.
നോട്ട് നിരോധനം സംബന്ധിച്ച പാകിസ്ഥാൻ പത്രമായ ദി ഡോണിന്റെ വാർത്തയോട് പ്രതികരിക്കുകയായിരുന്നു പാകിസ്ഥാൻ ജനത. ഇന്ത്യൻ പ്രധാനമന്ത്രി ദീർഘവീക്ഷണമുളള വ്യക്തിയാണ്, പാകിസ്ഥാനിലും ഇത്തരത്തിലൊരു മുന്നേറ്റം ആവശ്യമാണ്, നരേന്ദ്രമോദി ഞങ്ങളുടെയും പ്രധാനമന്ത്രിയായിരുന്നെങ്കിൽ എന്നു ഞങ്ങൾ ആഗ്രഹിക്കുകയാണ്, ഈ മനുഷ്യൻ പടിപടിയായി ഇന്ത്യയെ ആഗോളശക്തിയായി മാറ്റിക്കൊണ്ടിരിക്കുന്നു തുടങ്ങി പ്രതികരണങ്ങൾ അവസാനിക്കുന്നില്ല…
അതേസമയം ഈ നീക്കത്തെ വിമർശിച്ചും ചില അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതോടെ 500 കോടി രൂപയുടെ നഷ്ടമാണ് പാകിസ്ഥാന് നേരിട്ടത്. 2010ൽ മാത്രം 1600 കോടി രൂപയുടെ കളളനോട്ടുകളാണ് പാകിസ്ഥാനിൽ നിന്നും ഭാരതത്തിലേക്കു കടത്തി വിട്ടതെന്ന് ഭാരതത്തിന്റെ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.