പട്ന : ബീഹാറിൽ ജംഗിൾ രാജിന് ശമനമില്ല . ദൈനിക് ഭാസ്കർ പത്രപ്രവർത്തകനായ ധർമേന്ദ്രസിംഗ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ വീടിനു സമീപം വച്ചായിരുന്നു ധർമ്മേന്ദ്രയ്ക്ക് നേരേ ആക്രമണം നടന്നത് .
വെടിയേറ്റ ധർമേന്ദ്രസിംഗിനെ സസാരാമിലെ സർദാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വാരണാസിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു . എന്നാൽ വഴിമദ്ധ്യേ സിംഗ് മരണപ്പെടുകയായിരുന്നു.