കൊല്‍ക്കത്ത: സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോലും തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ആശയപരമായ ഭിന്നതയുണ്ടെങ്കിലും സിപിഎം ഉള്‍പ്പെടെ ആരുമായും കൂട്ടുകൂടാന്‍ തയ്യാറാണ്. നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് ഏര്‍പ്പെടുത്തുന്നതെന്നും മമത ആരോപിച്ചു. കോണ്‍ഗ്രസും മായാവതിയും മുലായംസിംഗും അരവിന്ദ് കെജ്രിവാളും നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകഴിഞ്ഞു. രാജ്യത്തെ രക്ഷിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കേണ്ട സാഹചര്യമാണെന്നും അവര്‍ കൊല്‍ക്കത്തയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വേണ്ടത്ര ആസൂത്രണമില്ലാതെയാണ് നോട്ടുകള്‍ പിന്‍വലിച്ചത്.കറുത്ത തീരുമാനമാണിത്. ഒരു ശതമാനം ആളുകള്‍ മാത്രമാണ് കളളപ്പണം സൂക്ഷിച്ചിരിക്കുന്നത്. അതിന്റെ പേരില്‍ എന്തിനാണ് 99 ശതമാനം ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നതെന്ന് മമത ചോദിച്ചു. ജനങ്ങള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കും. ബാങ്കുകളില്‍ താന്‍ നേരിട്ടെത്തി ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി. പണമില്ലാതെ ജനം വലയുകയാണെന്നും മമത പറഞ്ഞു.
പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ കാര്യത്തിലും നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് ജനങ്ങള്‍ക്ക് അറിയില്ലെന്നും മമത പറഞ്ഞു.