നാസിക്ക് : 500 ന്റെ പുതിയ നോട്ടുകൾ വിതരണത്തിന് തയ്യാറായി ആർ. ബി ഐ യിൽ എത്തി . നാസിക്ക് കറൻസി നോട്ട് പ്രസിൽ അച്ചടിച്ച 5 മില്യൺ നോട്ടുകളുടെ ആദ്യ ഗഡുവാണ് ആർ ബി ഐയിലെത്തിയത്. അടുത്ത ഗഡുവായി അഞ്ച് മില്യൺ നോട്ടുകൾ ബുധനാഴ്ച അയയ്ക്കും.
നോട്ടുകൾ അച്ചടിക്കുന്ന ഒൻപത് യൂണിറ്റുകളിൽ പെട്ടതാണ് നാസിക്കിലെ കറൻസി നോട്ട് പ്രസ് . 20, 50 , 100 നോട്ടുകളും ഇവിടെ വലിയ തോതിൽ അച്ചടിച്ച് അയയ്ക്കുന്നുണ്ട് .2000 നു പുറമേ 500 കൂടി എത്തുന്നതോടെ നോട്ടു ക്ഷാമം മറികടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ നവംബർ 8 നാണ് 500 , 1000 രൂപ നോട്ടുകൾ സർക്കാർ അസാധുവാക്കിയത് . കള്ളപ്പണവും കള്ളനോട്ടും തടയാനായിരുന്നു നിർണായകമായ തീരുമാനമെടുത്തത്.