കോഴിക്കോട്: വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധനയ്‌ക്ക് എത്തുന്ന ആദായനികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഉദ്യോഗസ്ഥരുടെ ഫോട്ടോഎടുത്തു നല്‍കിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കുമ്മനം നല്‍കിയ ഉറപ്പാണ് കടയടപ്പു സമരത്തില്‍ നിന്നു പിന്‍വാങ്ങാന്‍ കാരണമെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷന്‍ ടി.നസറുദ്ദീന്റെ പ്രസ്ഥാവനയ്‌ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടു മനസിലാക്കി സമരത്തില്‍ നിന്നു പിന്‍വാങ്ങണമെന്നാണ് താന്‍ പറഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ അവരുടെ ഉത്തരവാദിത്വമാണ് നിറവേറ്റുന്നതെന്നും കുമ്മനം കോഴിക്കോട് വ്യക്തമാക്കി.
അതേസമയം, കടകളില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്താതിരിക്കാന്‍ മുന്‍കൂര്‍ ജാമ്യമെടുത്തതാണ് നസറുദ്ദീന്റെ പ്രസ്താവനയെന്നും ആരോപണമുണ്ട്.