അയോദ്ധ്യ; അയോദ്ധ്യയിൽ ക്ഷേത്രവും, മോസ്കും നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പതിനായിരം പേരോളം ഒപ്പിട്ട ഭീമഹർജ്ജി ഫൈസാബാദ് ഡിവിഷണൽ കമ്മീഷണർക്കു കൈമാറി. ഹിന്ദു, മുസ്ലീം വിഭാഗത്തിൽ പെട്ടവർ സംയുക്തമായി ഒപ്പിട്ടു നൽകിയ നിവേദനമാണ് ഈ സംരംഭത്തിനു മുൻകൈയ്യെടുത്ത മുൻ ഹൈക്കോടതി ജഡ്‌ജിയായ പാലോക് ബസുവിന്റെ നേതൃത്വത്തിൽ ഡിവിഷണൽ കമ്മീഷണർക്കു കൈമാറിയത്.
ഡിവിഷണൽ കമ്മീഷണർ സൂര്യപ്രകാശ് മിശ്ര ഇതു സംബന്ധിച്ച മെമ്മോറാണ്ടം തനിക്കു ലഭിച്ചുവെന്നും എന്നാൽ എന്തു തീരുമാനമെടുക്കണമെന്ന് ആലോചിച്ചു വരികയാണെന്നും വ്യക്തമാക്കി. നിലവിൽ പ്രദേശത്തിന്റെ റിസീവർ കൂടിയാണ് സൂര്യ പ്രകാശ് മിശ്ര.
10,502 പേർ ഒപ്പിട്ട നിവേദനം സുപ്രീം കോടതി അനുഭാവപൂർവ്വം പരിഗണിക്കുമെന്ന പ്രതീക്ഷയാണ് തങ്ങൾക്കുളളതെന്ന് പാലോക് ബസു പറഞ്ഞു. സമാധാനവും, സൗഹാർദ്ദവും നിലനിർത്താൻ ആഗ്രഹിക്കുന്ന പൊതുജനങ്ങളുടെ വികാരം കോടതി ഉൾക്കൊളളുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അധികാരപ്പെട്ട ആൾ വശം തന്നെ ഈ നിവേദനം സുപ്രീം കോടതി മുൻപാകെ സമർപ്പിച്ചിരിക്കുന്ന ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.