കാസർകോട്: കാസർകോട് ചിറ്റാരിക്കാൽ കാര റോഡിനു സമീപം പിൻവലിച്ച 500 രൊപ്പ മോട്ടുകൾ അരിഞ്ഞു തളളിയ നിലയിൽ കാണപ്പെട്ടു. രാവിലെ ഒൻപതുമണിയോടെയാണ് നോട്ടുകൾ മുറിച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പേപ്പർ ഷ്രെഡർ യന്ത്രം ഉപയോഗിച്ചാണ് നോട്ടുകൾ അരിഞ്ഞിരിക്കുന്നതെന്നാണ് നിഗമനം. നോട്ടുകൾ തിരിച്ചറിയാൻ കഴിയാത്തത്ര ചെറിയ കഷണങ്ങളായാണ് അരിഞ്ഞു തളളിയത്. ചിറ്റാരിക്കാൽ പൊലീസ് സ്ഥലത്തെത്തി ഇവ ശേഖരിച്ചിട്ടുണ്ട്. അതേസമയം അരിഞ്ഞു തളളിയ നിലയിൽ കാണപ്പെട്ട നോട്ടുകൾ കളളനോട്ടാണോ എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
500, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനേത്തുടർന്ന് നിരവധി സ്ഥലങ്ങളിൽ നിന്ന് അസാധുവായ നോട്ടുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്.