ന്യൂഡൽഹി: ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം. പുലർച്ചെ 4.30 ഓടു കൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമോ നാശനഷ്ടമോ ഉണ്ടായില്ല.
ഡൽഹിയെ കൂടാതെ ഗുഡ്ഗാവ്, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാണ്ട് ഒരു മിനിട്ടോളം നീണ്ടുനിന്ന ഭൂചലനത്തിൽ കെട്ടിടങ്ങൾക്ക് ചെറിയ കുലുക്കം അനുഭവപ്പെടുകയും ചെയ്തു.
ഹരിയാനയിലെ റെവാരി ജില്ലയിലെ ബവലിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് നിഗമനം