ഗുവാഹത്തി: മൂന്നരക്കോടി രൂപയുടെ അസാധുവാക്കിയ നോട്ടുകള്‍ പുഴയില്‍ കണ്ടെത്തി. 500, 1000 രൂപയുടെ നോട്ടുകളാണ് ഗവാഹത്തിയിലെ ഭരലു പുഴയില്‍ നിന്ന് കണ്ടെത്തിയത്.
രണ്ട് ഇടങ്ങളില്നിന്നുമായാണ് മൂന്നരക്കോടി രൂപയുടെ നോട്ടുകള്‍ ലഭിച്ചിരിക്കുന്നതെന്ന് ഗുവാഹത്തി പോലീസ് മേധാവി അറിയിച്ചു. പുഴയില്‍ നിന്നും നാരംഗി റയില്‍വേ സ്റ്റേഷനു സമീപമുള്ള അഴുക്കുചാലില്‍ നിന്നുമാണ് നോട്ടുകള്‍ ലഭിച്ചത്. നോട്ടുകള്‍ കീറി നശിപ്പിച്ച നിലയിലായിരുന്നു.
വ്യാജ കറന്സികളാകാമെന്നും അതിനാലാണ് കീറിനശിപ്പിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.