കണ്ണൂര്‍: കണ്ണൂരില്‍ ബാങ്ക് ആക്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നതായി ആക്ഷേപം. സംഭവത്തില്‍ കേസ് എടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇന്നലെയാണ് കുത്തകകളുടെ വായ്പ എഴുതി തളളിയെന്ന് ആരോപിച്ച് കൂത്തുപറമ്പ് എസ്ബിഐ ശാഖയിലേക്ക് പ്രകടനം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ബാങ്കില്‍ അക്രമം നടത്തിയത്.
സംഭവത്തില്‍ ബാങ്കിന്റെ ചില്ലുകള്‍ തകരുകയും ഉപകരണങ്ങള്‍ക്ക് കേടുവരികയും ചെയ്തു. കൂത്തുപറമ്പ് സ്റ്റേഷനിലെ ഒരു വനിതാ പൊലീസിനും പരിക്കേറ്റു. എന്നിട്ടും പൊലീസ് ഇതുവരെ കുറ്റക്കാരെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറാകാത്തതില്‍ ബാങ്ക് ജീവനക്കാരും കടുത്ത പ്രതിഷേധത്തിലാണ്. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട ജോലിത്തിരക്കിനിടെയായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അക്രമത്തിന് ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലാണ് അവസാനിപ്പിച്ചത്. അപ്പോഴും പ്രകടനക്കാരെ പിന്തുടര്‍ന്ന പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ തയ്യാറായില്ല. നിലവിലെ സ്ഥിതിയില്‍ ബാങ്കിലെത്തി അക്രമം നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നടപടി കാടത്തമാണെന്ന അഭിപ്രായമാണ് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പങ്കുവെയ്‌ക്കുന്നത്. ഇരുപതോളം പേര്‍ക്കെതിരേയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.