ന്യൂഡല്‍ഹി: തെരുവുനായകളെ കൊന്നൊടുക്കുന്ന സംഘടനകള്‍ക്കെതിരേ സുപ്രീംകോടതി. ഇത്തരം സംഘടനകളുടെ ആവശ്യമെന്തെന്ന് കോടതി ചോദിച്ചു. തെരുവുനായശല്യം സംബന്ധിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. നായകളെ കൊല്ലാന്‍ ആഹ്വാനം നല്കിയ ജോസ് മാവേലി നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
നായകളെ കൊല്ലുന്ന സംഘടനകള്‍ നിയമപരമല്ലെന്നായിരുന്നു കേരളത്തിന്റെ വാദം. ഇത്തരം സംഘടനകളെക്കുറിച്ച് ജസ്റ്റീസ് സിരിജഗന് കമ്മറ്റി അന്വേഷണം നടത്തണമെന്നും സര്‍ക്കാര്‍ ഇത്തരം സംഘടനകള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
അക്രമകാരികളായ തെരുവുനായകളെ കൊല്ലാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. എന്നാല്‍ അത് സുപ്രീംകോടതിയുടെ നിര്‍ദ്ദേങ്ങള്‍ക്ക് വിധേയമായി വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.